പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി: താല്‍ക്കാലിക നിയമനം


പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒഴിവുള്ള നഴ്‌സ് ഗ്രേഡ്-2 തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, നഴ്‌സ് ട്രെയിനിങ് ഇന്‍ ആയുര്‍വേദ/ ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദ) (പിഎസ്‌സി അംഗീകൃത കോഴ്‌സ്). അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം മെയ് 17 ന് രാവിലെ 10 മണിക്ക് മുമ്പായി സൂപ്രണ്ട് ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം.

അന്നേ ദിവസം രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.
ഫോണ്‍: 0497 2801688.

Post a Comment

Previous Post Next Post