കേരള പൊലിസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരം. കേരള പൊലിസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. കേരള പി.എസ്.സി വഴിയാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ
തന്നെ നേരിട്ട് പരീക്ഷയെഴുതി ജോലി നേടാമെന്നതാണ് ഈ റിക്രൂട്ട്‌മെന്റിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ യോഗ്യതയുള്ളവരെല്ലാം പരമാവധി അപേക്ഷിക്കാന്‍ ശ്രമിക്കുക. ജനുവരി 31നാണ് അവസാന തീയതി. തസ്തിക& ഒഴിവ് കേരള പൊലിസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ നിയമനം. സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി), സയന്റിഫിക് ഓഫീസര്‍ (ബയോളജി), സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്), സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്) എന്നീ തസ്തികകളിലേക്ക് കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്...
വിദ്യാഭ്യാസ യോഗ്യത സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി) അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാന്തര ബിരുദം. സയന്റിഫിക് ഓഫീസര്‍ (ബയോളജി) ബോട്ടണി/ സുവോളജിയില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത യൂണിവേഴ്‌സിറ് ബിരുദാന്തര ബിരുദം. സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്) ഫിസിക്‌സ്/ കെമിസ്ട്രിയില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത സര്‍വ്വകലാശാല ബിരുദാന്തര ബിരുദം. സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്) ഫിസിക്‌സില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത സര്‍വ്വകലാശാല ബിരുദാമാണ്
പ്രായപരിധി 20 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്....
ശമ്പളം സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ബയോളജി): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്): 51400 – 110,300 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച https://www.keralapsc.gov.in/, https://thulasi.psc.kerala.gov.in/thulasi/ അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക....