ദൈവമേ, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാണുന്നത് ബിടെക്കുകാരെ.
അവരില്‍ പലരും പണിയില്ലാത്തവര്‍. എന്തേയിങ്ങനെ?, കരിയര്‍ ഗൈഡന്‍സ് സംബന്ധിയായി സംസാരിക്കവേ ഒരു ടീച്ചര്‍ ചോദിച്ചതാണിത്. കേവലം ഒരു എഞ്ചിനീയറിംഗ് ബിരുദം നേടിക്കഴിഞ്ഞാല്‍ പണി കിട്ടുമെന്ന് ഒരിക്കലും കരുതരുത്. നൈപുണ്യ ശേഷി വികസനവും Value Added കോഴ്സുകള്‍ ചെയ്തും മാത്രമേ ഇന്നത്തെ കാലത്ത് ജോബ് മാര്‍ക്കറ്റില്‍ തിളങ്ങാനാവൂ. ഇത് മനസിലാക്കാന്‍ വൈകുന്നതാണ് തൊഴിലില്ലാത്ത ബിടെക്കുകാരെ കൊണ്ട് തൊഴില്‍ രഹിത കേരളം നിറയുന്നത്. ബിടെക്കുകാര്‍ക്ക് ജോബ് മാര്‍ക്കറ്റില്‍ തങ്ങളുടെ തിളക്കമേറ്റാനുള്ള കുറച്ച് വഴികളെ പറ്റിയാണ് താഴെ പരാമര്‍ശിക്കുത്.
ഇന്റേണ്‍ഷിപ്പും അപ്രന്റിസ്ഷിപ്പും
ഏതൊരു ജോലിയിലേക്കുമുള്ള പ്രധാന വഴികളാണ് ഇന്റേണ്‍ഷിപ്പും അപ്രന്റിസ്ഷിപ്പും. ട്രെയിനിയായെങ്കിലും പ്രവര്‍ത്തിച്ചവര്‍ക്കാണ് മിക്ക കമ്ബനികളും മുന്‍തൂക്കം നല്‍കുന്നത്.
1. എഐസിടിഇയുടെ ഇന്റേണ്‍ഷിപ് പോര്‍ട്ടലില്‍ (www(dot)internship(dot)aicte-india(dot)org) ദേശീയതലത്തിലെ പല സ്ഥാപനങ്ങളിലെയും ഇന്റേണ്‍ഷിപ് സൗകര്യങ്ങള്‍ അറിയാം.
2. നാഷനല്‍ അപ്രന്റിസ് ട്രെയിനിങ് സ്കീം വഴി https://portal.mhrdnats.gov.in) ബിടെക്കുകാര്‍ക്ക് ഒരു വര്‍ഷം സ്റ്റൈപന്‍ഡോടെ സാങ്കേതികസ്ഥാപനങ്ങളില്‍ അപ്രന്റിസായി പ്രവര്‍ത്തിച്ചു പരിചയം നേടാം. ഇതിനു നിയമനാധികാരികള്‍ മുന്‍തൂക്കം നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ യുവജന നൈപുണ്യവികസന പദ്ധതിയുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
3. അപ്രന്‍്റീസ്ഷിപ്പ് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍്റെ മറ്റൊരു സൈറ്റ് ആണ് https://www.apprenticeshipindia.gov.in
4. ഐസിടി അക്കാദമി ഓഫ് കേരളയില്‍ റൊബോട്ടിക്സ് പ്രോസസ് ഓട്ടമേഷന്‍, ഡേറ്റാ സയന്‍സ് അനലിറ്റിക്സ്, ആക്സിലറേറ്റഡ് ബ്ലോക് ചെയിന്‍ കോംപീറ്റന്‍സി ഡവലപ്മെന്റ്, മെഷീന്‍ ലേണിങ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൂഡില്‍, എംബഡഡ് സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഫോര്‍ എന്‍ജിനീയറിങ് ആപ്ലിക്കേഷന്‍സ്, ക്വാളിറ്റി അഷ്വറന്‍സ് ഫോര്‍ സോഫ്റ്റ്‌വെയര്‍ പ്രോഡക്‌ട്സ്, മെറ്റമോര്‍ഫോസിസ് സ്കില്‍, ഓഗ്‌മെന്റേഷന്‍ തുടങ്ങി ധാരാളം പ്രോഗ്രാമുകളുണ്ട്. എന്‍ജിനീയറിങ് കോളജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവയടക്കം കേന്ദ്രങ്ങളില്‍ പരിശീലനം നേടാം - https://ictkerala.org
5. കേരള സര്‍ക്കാരിന്റെ അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) അറുപതിലേറെ എന്‍ജിനീയറിങ് കോളജുകളിലടക്കം അഡ്വാന്‍സ്ഡ് സ്കില്‍ ഡവലപ്മെന്റ് സെന്ററുകള്‍ നടത്തുന്നുണ്ട്. പഠനത്തിനിടെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റാ അനലിറ്റിക്സ് അടക്കം പല വിഷയങ്ങളിലും പ്രാവീണ്യം നേടാം. http://asapkerala.gov.in
7. ബിടെക്കിനു പഠിക്കുമ്ബോള്‍ത്തന്നെ കെടിയു (കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി) ഏര്‍പ്പെടുത്തുന്ന മൈനര്‍ സ്പെഷലൈസേഷനുകളെയും പ്രയോജനപ്പെടുത്തുക. ടെക്നോളജി ഒന്‍ട്രപ്രനര്‍ഷിപ്, ജേണലിസം അടക്കമുള്ള വ്യത്യസ്തമായ മൈനറുകളെക്കുറിച്ച് https://ktu.edu.in എന്ന സൈറ്റിലെ 'സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍' വിന്‍ഡോയിലെ 'സ്റ്റുഡന്റ് ഹാന്‍ഡ്ബുക്കി'ല്‍ പറയുന്നുണ്ട്.
8. കെടിയുവുമായി ഔദ്യോഗികമായി ബന്ധമില്ലെങ്കിലും ഇന്റേണ്‍ഷിപ് വിവരങ്ങള്‍ www.ktuweb.com എന്ന സ്വകാര്യ സൈറ്റിലും ലഭ്യമാണ്.
നൈപുണ്യ പഠനം നേടാന്‍ പുറം നാട്ടിലേക്ക് പോവണമെന്നില്ല
ബിടെക് കഴിഞ്ഞവര്‍ക്കായുള്ള ഒട്ടേറെ നൈപുണ്യ കോഴ്സുകള്‍ കേരളത്തില്‍ തന്നെയുണ്ട്.
1. നീലിറ്റ്, കോഴിക്കോട്:
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ http://nielit.gov.in/calicut ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, എംബെഡഡ് സിസ്റ്റം ഡിസൈന്‍, ഡേറ്റാ സയന്റിസ്റ്റ് തുടങ്ങിയ വിഷയങ്ങളില്‍ ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്.
നാഷനല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍സ് നെറ്റ്വര്ക് (NSQF) മാനദണ്ഡപ്രകാരം ദേശീയതലത്തില്‍ ഇത്തരത്തിലുള്ള നൈപുണ്യ കോഴ്സുകളുടെ വിവരങ്ങള്‍ക്ക് www.msde.gov.in/nsqf.html, www.nsda.gov.in/nsqf.html സന്ദര്‍ശിക്കുക
2. ഐഐഐസി, ചവറ:
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്‌ഷനില്‍ (https://iiic.ac.in) വിവിധ ശാഖകളിലെ ബിടെക്കുകാര്‍ക്കുള്ള മാനേജീരിയല്‍ കോഴ്സുകളടക്കമുള്ള വറൈറ്റി പ്രോഗ്രാമുകളുണ്ട്. സിവിലുകാര്‍ക്കുള്ള ഇന്റീരിയര്‍ ഡിസൈന്‍ & കണ്‍സ്ട്രക്‌ഷന്‍, അര്‍ബന്‍ പ്ലാനിങ് & ആര്‍ക്കിടെക്ചര്‍ എന്നിവ ഉദാഹരണം
ബിടെക്ക് കഴിഞ്ഞുള്ള ഉന്നത പഠനത്തിന്
1. എംടെക്
ഗേറ്റ് യോഗ്യത നേടിയവര്‍ക്ക് 12,400+ രൂപ മാസ സ്റ്റൈപന്‍ഡോടെ പഠിക്കാം. ഐ ഐ ടി കളില്‍ സ്റ്റൈപന്‍്റ് 35000 രൂപയാണ്. ബിടെക്കിനു പഠിക്കാത്ത വിഷയത്തിലും എംടെക് പഠിക്കാം എന്നറിയുക. ഉദാഹരണത്തിന് മെക്കാനിക്കല്‍, ഓട്ടോ, പ്രൊഡക്‌ഷന്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കട്രോണിക്സ് ബിടെക്കുകാര്‍ക്ക് ഐഐടി മദ്രാസില്‍ എയ്റോസ്പേസ് എംടെക് പ്രവേശനമുണ്ട്.
ഏതു ശാഖക്കാര്‍ക്കും കംപ്യൂട്ടര്‍ സയന്‍സ് എംടെക്കിനു ചേരാം. ബന്ധപ്പെട്ട വിഷയത്തില്‍ ഗേറ്റ് യോഗ്യത നേടിയിരിക്കണം എന്ന് മാത്രം (http://mtechadm.iitm.ac.in). യോഗ്യതയുള്ളവര്‍ വേണ്ടത്രയില്ലെങ്കില്‍ ഗേറ്റ് സ്കോറില്ലാതെയും പല സ്ഥാപനങ്ങളും സ്റ്റൈപന്‍ഡില്ലാതെ എംടെക്കിനു ചേര്‍ക്കുന്നുണ്ട്.
2. ബിസിനസ് മാനേജ്മെന്റ്
ക്യാറ്റ്, സിമാറ്റ്, KMAT, MAT തുടങ്ങി ഏതെങ്കിലും യോഗ്യതാപരീക്ഷയിലെ സ്കോര്‍ നേടി വേണം മികച്ച സ്ഥാപനങ്ങളില്‍ MBA ചെയ്യാന്‍. (www.iimcat.ac.in)
3. പിഎച്ച്‌ഡി
60 % മാര്‍ക്കോടെ ബിടെക് നേടിയ സമര്‍ഥര്‍ക്ക് എംടെക് കൂടാതെയും പിഎച്ച്‌ഡി പ്രവേശനമുണ്ട്. ഉദാഹരണം ഐഐടി ബോംബെ (www.iitb.ac.in). നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സില്‍ മാത്‌സ് പിഎച്ച്‌ഡി ഗവേഷണത്തിന് 25,000 / 25,000 / 28,000 രൂപ ക്രമത്തില്‍ പ്രതിമാസ സ്കോളര്‍ഷിപ്പും 32,000 രൂപ വാര്‍ഷിക ഗ്രാന്റും ലഭിക്കും. നല്ല ഗണിത വാസന ഉണ്ടാവണം എന്ന് മാത്രം. (www.nbhm.dae.gov.in). നാഷനല്‍ ബ്രെയിന്‍ റിസര്‍ച് സെന്ററില്‍ ന്യൂറോസയന്‍സില്‍ പിഎച്ച്‌ഡി, എംഎസ്‌സി അവസരങ്ങള്‍ ബി ടെക്കുകാര്‍ക്കും ഉണ്ട് (www.nbrc.ac.in)
വിദേശപഠനം
യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ എംഎസ്, എംബിഎ പ്രോഗ്രാമുകള്‍ക്കു ശ്രമിക്കാം. സര്‍വകലാശാലാ റാങ്കിങ് നോക്കി ഏറ്റവും ഉയര്‍ന്നതിനു പുറമേ ഇടത്തരവും ചേര്‍ത്ത് നാലോ അഞ്ചോ സ്ഥാപനങ്ങളിലേക്ക് ഒരു വര്‍ഷം മുന്‍പേ ശ്രമം തുടങ്ങാം. GRE, TOEFL, IELTS മുതലായവയില്‍ നല്ല സ്കോര്‍ നേടണം (www.et.org/gre; www.ets(dot)org/toefl; www.ielts.org).
എംബിഎയ്ക്ക് ജിആര്‍ഇ സ്കോറും പല പ്രമുഖ ബിസിനസ് സ്കൂളുകളും പരിഗണിക്കുന്നുണ്ട്. ഒട്ടെല്ലാ സ്കൂളുകളും എംബിഎ പ്രവേശനത്തിനു ജിമാറ്റ് സ്കോര്‍ നോക്കും (https://e-gmat.com). 'സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ്' നന്നായി തയാറാക്കുക, അതേ പോലെ 'റെക്കമെന്‍ഡേഷന്‍ ലെറ്റര്‍' വാങ്ങുന്നതിലും ശ്രദ്ധിക്കണം. സാമ്ബത്തികസഹായം വേണ്ടി വരുമെന്ന് പ്രവേശനച്ചുമതലയുള്ള പ്രഫസര്‍മാരെ ഇ-മെയില്‍ വഴി അറിയിക്കുന്നതും നന്നായിരിക്കും.
നാഷനല്‍ പ്രോഗ്രാം ഓണ്‍ ടെക്നോളജി എന്‍ഹാന്‍സ്ഡ് ലേണിങ് (NPTEL - https://nptel.ac.in) വഴി ഏഴ് ഐഐടികളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സും ചേര്‍ന്ന് രണ്ടായിരത്തോളം സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഫീസ് നല്‍കി അത് എടുക്കാം. വിദേശത്ത് നടത്തുന്ന മികച്ച പല ഓണ്‍ലൈന്‍ കോഴ്സുകളും സ്വന്തം വീട്ടിലിരുന്നു പഠിക്കാനാവും. ചിലതെല്ലാം സൗജന്യമാണ്. സര്‍ട്ടിഫിക്കേഷന്‍ വേണമെങ്കില്‍ മാത്രം പണമടച്ചാല്‍ മതി എന്ന വ്യവസ്ഥയുള്ള പ്രോഗ്രാമുകളുമുണ്ട്.
1. edX:
ഹാര്‍വഡ്, എംഐടി മുതലായവയുടെ സഹകരണത്തോടെയുള്ള കോഴ്സുകള്‍ (www.edx.org).
2. COURSERA:
യുഎസിലെ സ്റ്റാന്‍ഫഡ് പ്രഫസര്‍മാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ഇത്. മിക്ക കോഴ്സും സൗജന്യമായി പഠിക്കാം (www(dot)coursera(dot)org)
3. UDEMY:
4. UDACITY:
5. സിംപ്ലിലേണ്‍
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി ജോലി കൊടുക്കാം
ജോലി കണ്ടെത്തുന്നതിനെക്കാള്‍ ഒരുപടി മേലേയാണ് സ്ഥാപനം തുടങ്ങി പത്തുപേര്‍ക്കു ജോലി കൊടുക്കാനും കൂടി കഴിയുന്നത്. ഇതിന്നായി സംരംഭകത്വ പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങളെ ബന്ധപ്പെടണം.. ചില സ്ഥാപനങ്ങള്‍
1. ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഗാന്ധിനഗര്‍, ഗുജറാത്ത് (www.ediindia.ac.in). ഇതിന്റെ ഒരു ശാഖ തൃശൂര്‍ മുളങ്കുന്നത്തു കാവിലുണ്ട്
2. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ്, കളമശ്ശേരി
3. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സഹായങ്ങള്‍ പ്രയോജനപ്പടുത്താം. ഐഡിയ / പ്രൊഡക്ടൈസേഷന്‍ /
4. സ്റ്റാര്‍ട്ടപ് ഇന്ത്യ സ്കീം (www(dot)startupindia(dot)gov(dot)in) നല്ല ജോലി കിട്ടാന്‍ ഇന്റര്‍വ്യൂ പരിശീലിക്കൂ
ഇന്റര്‍വ്യൂവിലെ മികച്ച പ്രകടനം ജോലി കിട്ടാന്‍ അനിവാര്യമാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പരിശീലനം തേടണം. തിരുവനന്തപുരത്തും കൊച്ചിയിലും ഐഎച്ച്‌ആര്‍ഡി മോഡല്‍ ഫിനിഷിങ് സ്കൂളുകളുണ്ട് (http://ihrd(dot)ac(dot)in). കൂടാതെ മികച്ച സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കാം.
സര്‍ക്കാരിലും സൈന്യത്തിലും ജോലിക്ക് ശ്രമിക്കാം
1. സര്‍ക്കാരിന് എക്കാലത്തും എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. മികച്ച അവസരങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലാണ്. (1) ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസസ് മുഖേന (https://upsc(dot)gov(dot)in ലെ എക്സാമിനേഷന്‍ ലിങ്ക് ശ്രദ്ധിക്കുക). (2) സായുധസേനയില്‍ കമ്മിഷന്‍ഡ് ഓഫിസര്‍: ആര്‍മി, നേവി, എയര്‍ ഫോഴ്സ് എന്നീ ശാഖകളിലെ വിവരങ്ങള്‍ക്ക് കാണുക.. www(dot)joinindianarmy(dot)nic(dot)in, www(dot)joinindiannavy(dot)gov(dot)in, http://indianairforce(dot)nic(dot)in
2. കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ എന്ന നോണ്‍ ഗസറ്റഡ് തസ്തികയിലേക്കു സ്റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) വഴി അപേക്ഷ ക്ഷണിക്കാറുണ്ട്
3. സിവില്‍ സര്‍വ്വീസില്‍ കയറുന്ന ഭൂരിഭാഗം ആള്‍ക്കാറും ബിടെക്കുകാര്‍ തന്നെയെന്ന് മുന്‍ കാലങ്ങളിലെ റിസള്‍ട്ടുകള്‍ പറയുന്നു.
അവസരങ്ങള്‍ തേടി യാത്രയാവുക
1. സര്‍ക്കാരിന് എക്കാലത്തും എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. മികച്ച അവസരങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലാണ്. (1) ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസസ് മുഖേന (https://upsc(dot)gov(dot)in ലെ എക്സാമിനേഷന്‍ ലിങ്ക് ശ്രദ്ധിക്കുക). (2) സായുധസേനയില്‍ കമ്മിഷന്‍ഡ് ഓഫിസര്‍: ആര്‍മി, നേവി, എയര്‍ ഫോഴ്സ് എന്നീ ശാഖകളിലെ വിവരങ്ങള്‍ക്ക് കാണുക.. www.joinindianarmy.nic.in, www.joinindiannavy.gov.in, http://indianairforce.nic.in
2. കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ എന്ന നോണ്‍ ഗസറ്റഡ് തസ്തികയിലേക്കു സ്റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) വഴി അപേക്ഷ ക്ഷണിക്കാറുണ്ട്
3. സിവില്‍ സര്‍വ്വീസില്‍ കയറുന്ന ഭൂരിഭാഗം ആള്‍ക്കാറും ബിടെക്കുകാര്‍ തന്നെയെന്ന് മുന്‍ കാലങ്ങളിലെ റിസള്‍ട്ടുകള്‍ പറയുന്നു.
അവസരങ്ങള്‍ തേടി യാത്രയാവുക
തൊഴിലവസരങ്ങളെക്കുറിച്ചറിയാന്‍ തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ സഹായിക്കും. ഉദാ: എംപ്ലോയ്മെന്റ് ന്യൂസ്, തൊഴില്‍വീഥി തൊഴില്‍ വാര്‍ത്ത, PSC ബുള്ളറ്റിന്‍ തുടങ്ങിയവ. കൂടാതെ വിവിധങ്ങളായ ജോബ് പോര്‍ട്ടലുകളില്‍ റജിസ്റ്റര്‍ ചെയ്യണം. അത്തരത്തിലുള്ള ചില പോര്‍ട്ടലുകള്‍ താഴെ.
1. നൗക്രി (naukri.com),
2. വേക്കന്‍സി ഓപ്പണ്‍ (ആഗോളതലത്തില്‍ ജോലികള്‍ ഇനംതിരിച്ച്; ജോബ് അലര്‍ട്ടുകളും), vacancyopen(dot)com
3. cutshort.io
4. ഏഞ്ചല്‍ ലിസ്റ്റ് (സ്റ്റാര്‍ട്ടപ് ജോലികള്‍ക്ക് https://angel.co)
5. ഇന്‍സ്റ്റാഹയര്‍ (instahyre.com)
ഇനിയുമുണ്ട് വിശാലമായ മറ്റ് വഴികള്‍
ബിടെക് അടക്കം ഏതു ബിരുദം കഴിഞ്ഞും പോകാവുന്ന വഴികള്‍:
1. ഉപരിപഠനം:
എല്‍എല്‍ബി, ബിസിനസ് മാനേജ്മെന്റ്, ജേണലിസം, ഫിലിം & ടെലിവിഷന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ Etc
2. ജോലി:
സിവില്‍ സര്‍വീസസ്, ബാങ്ക് / ഇന്‍ഷുറന്‍സ് ഓഫിസര്‍, കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ തുടങ്ങിയവ
3. എന്‍ജിഒ:
സിജി പോലുള്ള നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകളില്‍ (NGO) സാമൂഹികസേവനം കൂടി അടങ്ങിയ ജോലികള്‍.
4. യുഎന്‍ ജോലികള്‍
UN, UNDP, UNESCO തുടങ്ങിയ ഐക്യരാഷ്ട്ര സംഘടനാ സ്ഥാപനങ്ങളിലെ ഇന്‍്റേണ്‍ഷിപ്പിനും ജോലിക്കും ശ്രമിക്കാം
ചുരുക്കത്തില്‍ 4 കൊല്ല സാങ്കേതിക വിദ്യാപഠനം നിരവധി അവസരങ്ങളാണ് തുറന്ന് തരുന്നത്. അവസരങ്ങളുടെ വാതില്‍ മുട്ടുന്നവര്‍ക്ക് മുന്നിലേ അത് തുറന്ന് കിട്ടൂ എന്ന് സാരം.