▪️ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍. ജൂൺ 24 മുതൽ ജൂലൈ 05 വരെ അപേക്ഷകള്‍ നല്‍കാം.
▪️ *agnipathvayu.cdac.in* എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
▪️അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും.
▪️ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് നിയമനം.
*വയസ്സ് :*
▪️1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവരായിരിക്കണം
▪️അവിവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷ നൽകാം
*ശാരീരിക ക്ഷമത*
▪️ 152.5 cm ഉയരം ഉണ്ടായിരിക്കണം.
▪️6 മിനിറ്റു 30 സെക്കന്റിനുള്ളിൽ 1.6 KM ഓടാൻ കഴിയണം
▪️നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്പ് , 10 സിറ്റ് അപ്പ് , 20 സ്‌ക്വാഡ് എന്നിവയും പൂർത്തിയാക്കണം
*വിദ്യാഭ്യാസ യോഗ്യത*
▪️+2 സയൻസ് എടുത്തവർ 50% മാർക്കോടെ Physics, Maths, English എന്നിവ പാസ്സായിരിക്കണം.
▪️Science അല്ലാത്തവർ 50% ശതമാനം മാർക്കോടെ +2 പാസ്സാകണം, ഇംഗ്ലീഷ് 50% മാർക്ക് വേണം. പോളി / എഞ്ചിനീയറിംഗ് ഡിപ്ലോമ / മറ്റു യോഗ്യതയുള്ളവരെയും പരിഗണിക്കും.
*സേവനകാലാവധി*
▪️നാല് വര്‍ഷമായിരിക്കും സേവനകാലാവധി.
▪️നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീരന്മാര്‍ എന്നറിയപ്പെടും.
▪️ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ).
▪️ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണ ജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.
▪️അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
*ശമ്പളം*
▪️തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും. ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും.
▪️30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .
▪️നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.
▪️indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.